Monday, February 8, 2016
Blog
കാസര്‍കോട്: മാണിയാട്ട് ചന്തേരയിലെ ഹോമിയോ ഡോക്ടറെ കാണാതായി. ഡോ. താരുണ്യ(27)യെയാണ് കാണാതായത്. നടക്കാവിലെ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്. ക്ലിനിക്കില്‍ നിന്ന് ഇന്നലെ വൈകിട്ട് വീട്ടിലേക്കാണെന്ന് പറഞ്ഞ് പോയതാണ്. വീട്ടിലെത്താത്തതിനാല്‍ അച്ഛന്‍ പത്മനാഭന്‍ പൊലീസില്‍ പരാതി നല്‍കി. അവിവാഹിതയാണ് താരുണ്യ.
കാസര്‍കോട്: ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കല്‍ അവസാനിച്ചതോടെ ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടേറി. ജില്ലയില്‍ മൊത്തം 5,295 പത്രികകളാണ് സമര്‍പ്പിച്ചത്. ജില്ലാ പഞ്ചായത്തില്‍ 136 പത്രികകളും ബ്ലോക്ക് പഞ്ചായത്തുകളില്‍ 474 പത്രികകളും നഗരസഭകളില്‍ 662 പത്രികകളും പഞ്ചായത്തുകളില്‍ 4203 പത്രികകളുമാണ് ആകെ സമര്‍പ്പിച്ചത്. 169 പേര്‍ പത്രിക സമര്‍പ്പിച്ച കുമ്പള പഞ്ചായത്തിലാണ് ഏറ്റവും...
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിംഗിനെ അറസ്റ്റു ചെയ്യാന്‍ അനുമതി തേടി സി.ബി.ഐ സുപ്രിം കോടതിയെ സമീപിച്ചു. സി.ബി.ഐയുടെ ഹരജി കോടതി ഈ മാസം 26ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാണിച്ചാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ചോദ്യം ചെയ്യുന്നത് വിലക്കുകയും വീരഭദ്ര സിങിന് സംരക്ഷണം ഏര്‍പെടുത്തുകയും...
ആന്‍ഡ്രോയിഡിനെപ്പറ്റി പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രിയംവച്ച് പ്രിയംവച്ച് ആന്‍ഡോയിഡില്ലാത്തൊരു ജീവിതത്തെക്കുറിച്ച് ആലോചിക്കാനാവാത്ത വിധത്തിലാണിന്ന് ഇന്ത്യക്കാര്‍. ഐ ഫോണും, മൈക്രോസോഫ്റ്റും ഇവിടെ പച്ചപിടിക്കാത്തതിനുള്ള കാരണവും അതുതന്നെ. നമ്മള്‍ ഓമനത്തത്തോടെ 'ആപ്പ്' എന്നു വിളിക്കുന്ന ആപ്ലിക്കേഷനുകളുടെ പെരുക്കമാണ് ആന്‍ഡ്രോയിഡിനെ പെരുത്തിഷ്ടപ്പെടാന്‍ കാരണം. മികച്ച സര്‍വീസ് പ്രെവൈഡര്‍മാര്‍ക്കു പുറമെ ഓരോ നാട്ടുകാര്‍ക്കും തങ്ങളുടേതെന്നു പറയാന്‍ ഒരു ആന്‍ഡ്രോയിഡ് ആപ്പെങ്കിലുമുണ്ടാവും. ബസ്...
കോട്ടയം : കൈക്കൂലിക്കേസില്‍ ഇന്‍കംടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ശൈലേന്ദ്ര മമ്മടി സി.ബി.ഐ കസ്റ്റഡിയില്‍. കോട്ടയം ഏറ്റുമാനൂരിലെ ജ്വല്ലറി ഉടമയില്‍ നിന്ന് പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് പിടിയിലായത്. ഇടനിലക്കാരന്‍ അലക്‌സിനേയും സി.ബി.ഐ കസ്റ്റഡിയിലെടുത്തു കോട്ടയത്തുള്ള പവ്വത്തില്‍ ജ്വല്ലറിയുടെ ആദായ നികുതി കുടിശ്ശിക തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്‍ അലക്‌സ് മുഖേന ജ്വല്ലറി ഉടമയില്‍ നിന്നും കമ്മീഷണര്‍ പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി...
ന്യൂഡല്‍ഹി:  എഴുത്തുകാര്‍ കൂട്ടത്തോടെ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിര്‍മ്മിക്കപ്പെട്ട കടലാസ് വിപ്ലവത്തിന്റെ ഭാഗമാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി. 'എ മാനുഫാക്‌ചേര്‍ഡ് റിവോള്‍ട്ട്-പൊളിറ്റിക്‌സ് ബൈ അദര്‍ മീന്‍സ്' എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ജെയ്റ്റിലി എഴുത്താരുടെ പ്രതിഷേധത്തെ വിമര്‍ശിച്ചത്. ദാദ്രിയില്‍ ഒരു ന്യൂനപക്ഷ സമുദായക്കാരനെ തല്ലിക്കൊന്നത് ദൗര്‍ഭാഗ്യകരവും അപലപിക്കേണ്ടതുമാണ്. ശരിയായി...
തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പണം ബുധനാഴ്ച പൂര്‍ണ്ണമാവും   . സമയപരിധി അവസാനിക്കുമ്പോഴും പല പാര്‍ട്ടികളിലും സ്ഥാനാര്‍ഥി തര്‍ക്കങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ജില്ലകളില്‍ നിരവധി വാര്‍ഡുകളില്‍ വിമതര്‍ രംഗത്തുണ്ട്. മുന്നണികള്‍ വീതംവെച്ച സീറ്റില്‍ ഘടകകക്ഷികളുടെ സ്ഥനാര്‍ഥികളും രംഗത്തുണ്ട്. കോണ്‍ഗ്രസില്‍ പല സ്ഥലത്തും സ്ഥാനാര്‍ഥി ചര്‍ച്ചകളും പ്രതിഷേധങ്ങളും തുടരുകയാണ്. മുക്കാല്‍ ലക്ഷത്തിലേറെ സ്ഥാനാര്‍ഥികള്‍ ബുധനാഴ്ച പത്രിക...
സാഹിത്യ രംഗത്തെ പ്രധാന പുരസ്കാരങ്ങളിലൊന്നായ മാന്‍  ബുക്കര്‍ പ്രൈസ് ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലന്‍ ജയിംസിന്. സംഗീതജ്ഞനായ ബോബ്മര്‍ലിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'എ ബ്രീഫ് ഹിസ്റ്ററി ഒാഫ് സെവന്‍ കില്ലിങ്സ്' എന്ന പുസ്തകത്തിനാണ് 2015 ലെ പുരസ്കാരം. ബുക്കര്‍ പുരസ്കാരം നേടുന്ന ആദ്യ ജമൈക്കന്‍  എഴുത്തുകാരനാണ് മാര്‍ ലോന്‍ ജയിംസ്. 1970 കളില്‍ ബോബ് മര്‍ലിക്ക്...
സ്വാമി ശാശ്വതികാനനന്ദയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് എസ്എന്‍ ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . അതേസമയം, സിബിഐ അന്വേഷണമെന്ന ആവശ്യം കേസില്ലാതാക്കാനുള്ള നീക്കമാണെന്നും ബിജു രമേശ് പറഞ്ഞു. സ്വാമി ശാശ്വതീകാനന്ദയെ കൊന്നത് താനാണെന്ന് പ്രവീണ്‍ വധക്കേസ് പ്രതി പ്രിയന്‍  തന്നോട് ഫോണില്‍ പറഞ്ഞതായും ബിജു രമേശ് വെളിപ്പെടുത്തി. സ്വാമി ശാശ്വതികാനന്ദയുടെ മരണമടക്കം തനിക്കെതിരെ...
കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പാലക്കാട് പിടിയില്‍ . ഗോപാലപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പാലക്കാട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ചു. മകനെ കാണാനെത്തിയപ്പോഴാണ് ആട് ആന്റണി കുടുങ്ങിയത്. ഗോപാലപുരത്തുള്ള മകന്റെ ഫോണിലേക്ക് ആന്റണി വിളിച്ചിരുന്നു. ഇത് പിന്തുടര്‍ന്നാണ് പൊലീസ് ആന്റണിയെ പിടികൂടിയത്. 2012 ജൂണ്‍  25ന് കൊല്ലത്ത് പൊലീസുകാരനെ കൊന്ന കേസിലെ പ്രതിയാണ്. വാഹന...